ഭാഷകള്‍

ഓട്ടോമോട്ടീവ് പെയിന്‍റുകള്‍

ആമുഖം

ഓട്ടോ OEMന്റേയും ഘടക വിതരണക്കാരുടേയും എന്നിവരുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള സമ്പൂര്‍ണ്ണ സാങ്കേതിക സഹായങ്ങൾക്കും സേവനങ്ങൾക്കും ഒപ്പം,  കാന്‍സായ് നെറോലാക് സമഗ്രമായ ഒരു ഉല്‍പന്ന ശ്രേണി കാഴ്ചവെക്കുന്നു. എല്ലാ ഉല്‍പന്നങ്ങളും ഏറ്റവും നവീനമായ ആഗോള ട്രെന്‍ഡുകള്‍ അനുസരിച്ച് ആണ് നിര്‍മ്മിക്കുന്നത്. 

ഉല്‍പന്ന ശ്രേണി

ആഗോള ഓട്ടോമോട്ടീവ് ഉപഭോക്താക്കളുടെ  പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഓട്ടോമോട്ടീവ് കോട്ടിംഗുകളില്‍ നിന്ന് SOC നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ക്ക് ഇന്ത്യയില്‍ നേതൃത്വം നല്‍കിയത് കാന്‍സായ് നെറോലാക് ആണ്.

ഉല്‍പന്നങ്ങളുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി നിരന്തരമായി പുതിയ ഉല്‍പന്നങ്ങള്‍ ഞങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ ലിസ്റ്റ് സമ്പൂര്‍ണ്ണമല്ല 

ജപ്പാനിലെ കാന്‍സായ് പെയിന്‍റ് കമ്പനി , CED പോലുള്ള മുഖ്യ സാങ്കേതിക വിദ്യകളില്‍ ഗവേഷണത്തിന് നേതൃത്വം നല്‍കി വരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി , ഈ സാങ്കേതിക വിദ്യ , ലോകത്തെമ്പാടുമുള്ള വില, ഗുണമേന്മ, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കാനായി നവീകരിച്ചു കൊണ്ടിരിക്കുകയാണ്.

കാന്‍സായ് യുടെ ഏറ്റവും പുതിയ ഉല്‍പന്നമാണ് നിലവില്‍ ഇതിന് ഏറ്റവും അനുയോജ്യം. ഭാവിയില്‍ വലിയ സാങ്കേതിക മുന്നേറ്റങ്ങള്‍ കൈവരിക്കാനായി ഗവേഷണങ്ങള്‍ നടന്നു വരുന്നു.

ഈ ഉല്‍പന്നം വളരെ മികച്ച, മൃദുവായ ഫിലിം കാഴ്ച നല്‍കുന്നു. ഇത് 3 വെറ്റ് കോട്ടിംഗ് സിസ്റ്റത്തിനായി പ്രത്യേകം വികസിപ്പിച്ചതാണ്. മികച്ച പ്രകടനം, ഏറ്റവും കുറഞ്ഞ ചെലവ് / യൂണിറ്റ് എന്നിവ നേടാനായി സമമായ DFT വിതരണം, സൂപ്പര്‍ ഹൈ ത്രോയിംഗ് പവര്‍  എന്നിവ നല്‍കുന്ന വിധത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഈ ഉല്‍പന്നം  കുറഞ്ഞ ഡിപോസിഷന്‍ സമയത്തിൽ (സാധാരണ 180” നെ അപേക്ഷിച്ച് ഇതില്‍ 120”)  ഉപയോഗിക്കാം, കുറഞ്ഞ ബേക്കിംഗ് (സാധാരണ 175 deg C x 15’ നെ അപേക്ഷിച്ച്  160 deg C x 10’), ഇത് ഇന്ധന ചെലവ് കുറച്ച് ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.

ഇ – കോട്ട് ചെയ്യുമ്പോള്‍ മെറ്റല്‍ സബ്സ്ട്രേറ്റ് ഒരു അക്വസ് ബാത്ത് ലായനിയില്‍ താഴ്ത്തി വെച്ച് ഒരു ഇലക്ട്രിക് കറന്‍റിന്‍റെ സ്വാധീനത്തില്‍ ചാര്‍ജ്ഡ് ഓര്‍ഗാനിക് പ്രൈമര്‍ കോട്ട് ചെയ്യുന്നു.

ഇ – കോട്ട് കൊണ്ടുള്ള പ്രത്യേകമായ നേട്ടങ്ങളാണ് : കുറഞ്ഞ പെയിന്‍റ് ഉപഭോഗം നേടിത്തരുന്നതിന് പിന്‍ ഹോള്‍ അല്ലെങ്കില്‍ മറ്റു പ്രതല പോരായ്മകള്‍  ഇല്ലാതെ സമമായ കവറേജ്, മികച്ച് എഡ്ജ് സംരക്ഷണം മൂലം കൊറോഷന്‍ പ്രതിരോധം ലഭിക്കുന്നു; ബോക്സ് സെക്ഷന്‍ പോലെ ഉള്ളിലേക്ക് തള്ളി ഇരിക്കുന്ന ഭാഗങ്ങളില്‍ കോട്ടിംഗ് / പ്രാപ്യത എന്നിവയാണ്. ഇത് ഒരു ഒറ്റ കോട്ട്, പരിസ്ഥിതി സൗഹൃദ, വാട്ടര്‍ ബേസ്ഡ് കോട്ടിംഗ് സിസ്റ്റം ആണ്. ഇ – കോട്ട് പ്രക്രിയ പൂര്‍ണ്ണമായും യന്ത്രവത്കൃതമാണ്. അതിനാല്‍  മനുഷ്യാദ്ധ്വാനം കുറവ് മതി. ഉയര്‍ന്ന പെയിന്‍റ് റിക്കവറി റേഷ്യോ (അള്‍ട്രാ ഫില്‍ട്രേറ്റ് & റിവേഴ്സ് ഓസ്മോസിസ് സിസ്റ്റം കൊണ്ട് 99.5% വരെ) ലഭിക്കാനുള്ള സാദ്ധ്യതയോടൊപ്പം ചെലവിനൊത്ത മൂല്യം നല്‍കുന്നു. 

 

ഉല്‍പന്ന ശ്രേണി

CED യില്‍ ഞങ്ങളുടെ ഉല്‍പന്ന ശ്രേണിയിൽ താഴെ പറയുന്നവ അടങ്ങിയിരിക്കുന്നു. 

  • ലെഡ് ഇല്ലാത്ത പോളിബ്യൂട്ടാഡൈന്‍- ബേസ്ഡ് ആനോഡിക് ഇലക്ട്രോ- ഡിപോസിഷന്‍ പ്രൈമര്‍ (AED)
  • ഇപോക്സി റെസിന്‍- ബേസ്ഡ് കാതോഡിക് ഇലക്ട്രോ- ഡിപോസിഷന്‍ പ്രൈമര്‍ (CED)
  • അക്രിലിക്  റെസിന്‍- ബേസ്ഡ് കാതോഡിക് ഇലക്ട്രോ- ഡിപോസിഷന്‍ പ്രൈമര്‍ (ACED)

ACED എന്ന ഉല്‍പന്നം ലോകത്താദ്യമായി മോട്ടോര്‍ സൈക്കിള്‍ ഫ്രെയിമില്‍ സിംഗിള്‍ - കോട്ട് ആപ്ലിക്കേഷന്‍ സിസ്റ്റം ഉപയോഗിച്ചതിന് ഇന്നോവേറ്റീവ് അവാര്‍ഡ് നേടി.

ഞങ്ങളുടെ  CED ഹെവി മെറ്റല്‍ രഹിതവും അവ ഓട്ടോമോട്ടീവ് വ്യവസായത്തിലെ കര്‍ശനമായ പാരിസ്ഥിതിക നിബന്ധനകള്‍ പാലിക്കുന്നവയുമാണ്‌.

പ്രൈമര്‍ സര്‍ഫസര്‍ എന്നത് രണ്ടാമത്തെ ഫങ്ങ്ഷണല്‍ ലെയര്‍ ആണ്. അത് ഇ-കോട്ട്, ടോപ്‌ കോട്ട് എന്നിവയ്ക്ക് ഇടയില്‍ ഇന്‍റര്‍മീഡിയറ്റ് കോട്ട് ആയി പ്രവര്‍ത്തിക്കുന്നു. കൂടാതെ അത് ഇ-കോട്ട്  ഫിലിമിന് മികച്ച സ്റ്റോണ്‍ ചിപ്പ് സംരക്ഷണം, UV രശ്മികളില്‍നിന്നു സംരക്ഷണം എന്നിവ നല്‍കുന്നു. ഇന്‍റര്‍മീഡിയറ്റ് കോട്ട് വെള്ള, ലൈറ്റ് ഗ്രേ, ഡാര്‍ക്ക് ഗ്രേ, ചുവപ്പ്, നീല, എന്നീ നിറങ്ങളിലും OE നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്ന മറ്റു പ്രത്യേക നിറങ്ങളിലും ലഭിക്കും. സുരക്ഷിതമായ പരിസ്ഥിതി ലക്ഷ്യമാക്കി വാട്ടര്‍ ബോണ്‍ ഡിപ്പിംഗ് പ്രൈമറുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കാന്‍സായ് നെറോലാക് ആന്‍റി ചിപ്പ് പ്രൈമര്‍, നോണ്‍ സാന്‍ഡിംഗ് പ്രൈമര്‍,  വെറ്റ് ഓണ്‍ വെറ്റ് പ്രൈമര്‍ മുതലായ പ്രത്യേക ഇന്‍റര്‍മീഡിയറ്റ് കോട്ടുകളും നിര്‍മ്മിക്കുന്നുണ്ട്.

ടോപ്‌ കോട്ടുകള്‍ ഓട്ടോമോട്ടീവുകളില്‍ കോട്ടിംഗ് സിസ്റ്റത്തിന് നിറം, ഭംഗി, കാലാവസ്ഥാ സംരക്ഷണം എന്നിവ നല്‍കുന്നു. കാന്‍സായ് നെറോലാക്  ഉപഭോക്താക്കളുടെ പ്രത്യേക സാങ്കേതിക നിബന്ധനകള്‍ക്ക് അനുസൃതമായി രൂപകല്‍പന ചെയ്ത വിവിധ റെസിന്‍ ബാക്ക് ബോണുകള്‍ അടിസ്ഥാനമാക്കിയ വിവിധങ്ങളായ ടോപ്‌ കോട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. വര്‍ണ്ണ പിഗ്മെന്‍റുകള്‍, ഇഫക്റ്റ് പിഗ്മെന്‍റുകള്‍ എന്നിവയുടെ അതിവിസ്തൃതമായ ശ്രേണി ഉള്‍ക്കൊള്ളുന്ന ഇവ ദൃശ്യ പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. ഈ സെഗ്മന്‍റില്‍ സോളിഡ് കളര്‍,മെറ്റാലിക് കളര്‍ എന്നിവ തമ്മില്‍ പൊതുവായ ഒരു വേര്‍തിരിവ് കാണാന്‍ കഴിയും. വിവിധ ഇനം മെറ്റാലിക്, മൈക്ക ഫിനിഷുകള്‍ ലഭ്യമാണ്.

3 വെറ്റ് കോട്ടിംഗ് സിസ്റ്റം പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ടോപ്പ് കോട്ടുകളിൽ ലഭ്യമാണ്. ഓട്ടോമോട്ടീവ് ഉപഭോക്താക്കള്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും, ചെലവു ചുരുക്കാനും, പാരിസ്ഥിതിക ചട്ടങ്ങള്‍ പാലിക്കാനും വേണ്ടി  ഇവ സ്വീകരിക്കുന്നു.

പെയിന്‍റ് സിസ്റ്റത്തിലെ ടോപ്‌ ലേയര്‍ ആണ് ക്ലിയര്‍ കോട്ട്. ഇത് സൂര്യ പ്രകാശം,കാലാവസ്ഥ എന്നിവയെയും രാസ വസ്തുക്കളെയും പക്ഷി വിസര്‍ജ്ജ്യം പോലുള്ള ജൈവ വസ്തുക്കളെയും  പ്രതിരോധിക്കുന്നു. ഇത് കോട്ടിംഗ് സിസ്റ്റത്തില്‍ പോറല്‍ പ്രതിരോധമുള്ള ഒരു ഫൈനല്‍ കോട്ട് നല്‍കുന്നു. കാന്‍സായ് നെറോലാക്  പോറല്‍ പ്രതിരോധം, ആസിഡ്, ആല്‍ക്കലി പ്രതിരോധം, UV പ്രതിരോധം, വൈകല്യമാകൽ പ്രതിരോധം മുതലായ വിവിധ ഗുണങ്ങള്‍ ഉള്ള ക്ലിയര്‍ കോട്ടുകള്‍ നല്‍കുന്നുണ്ട്

പെയിന്‍റ് ഫിലിമിന് കേട് സംഭവിച്ചാല്‍ ചെറിയ ടച്ച് അപ് ചെയ്യുന്നതിനുള്ള വിവിധയിനം ടച്ച് പെയിന്‍റുകള്‍ കാന്‍സായ് നെറോലാക് നിര്‍മ്മിക്കുന്നുണ്ട്. ബോഡി ഷോപ്പുകളില്‍ റിപ്പയര്‍ കോട്ടിംഗ് ചെയ്യേണ്ട ആവശ്യങ്ങള്‍ക്കായി ഓട്ടോ റീ ഫിനിഷ് ഉല്‍പന്നങ്ങളുടെ സമ്പൂര്‍ണ്ണ ശ്രേണി കാന്‍സായ് നെറോലാക് നല്‍കുന്നു.

കാന്‍സായ് നെറോലാക് മോട്ടോര്‍ സൈക്കിള്‍ മഫ്ലറുകളുടെ ഇന്‍റീരിയര്‍, എക്സ്റ്റീരിയര്‍ പ്രതലങ്ങള്‍ക്കുള്ള താപ പ്രതിരോധ പെയിന്‍റുകള്‍ പോലുള്ള സവിശേഷ പെയിന്‍റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇവ 600 ഡിഗ്രി C വരെയുള്ള ഉയര്‍ന്ന  താപ സാഹചര്യങ്ങള്‍ ചെറുത്തു നില്‍ക്കാന്‍ വേണ്ടി നിര്‍മ്മിച്ചവയാണ്.

കാന്‍സായ് നെറോലാക് ഓട്ടോമോട്ടീവ് വാഹനങ്ങള്‍ ഒരിടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് കൊണ്ട് പോകുമ്പോള്‍ പൊടി, രാസ വസ്തുക്കള്‍, പക്ഷി വിസര്‍ജ്ജ്യം മുതലായവ മൂലം പെയിന്‍റ് ഫിലിം കേടാകുന്നത് തടയാന്‍ ഉള്ള റാപ്പ് ഗാര്‍ഡ് ട്രാന്‍സിറ്റ് സംരക്ഷണ ഫിലിം നിര്‍മ്മിക്കുന്നുണ്ട്. മെറ്റല്‍, പ്ലാസ്റ്റിക് ഭാഗങ്ങള്‍ സംരക്ഷിക്കാനുള്ള ഫിലിം ലഭ്യമാണ്.

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക