ഭാഷകള്‍

സാങ്കേതിക സേവനങ്ങള്‍

ഉപയോക്താക്കള്‍ക്ക് ഉല്‍പന്നങ്ങളില്‍ നിന്ന് പ്രശ്ന രഹിതമായ പ്രകടനം ലഭിക്കണം എന്ന്‍ വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തിന് സഹായം നല്‍കാന്‍ കാന്‍സായ് നെറോലാക്കിന് ഒരു സുസ്ഥാപിതമായ ടെക്നിക്കല്‍ സര്‍വീസ് ടീം ഉണ്ട്. ഇതിന്‍റെ സെന്‍ട്രല്‍ സര്‍വീസ് ടെക്നോളജി ലാബറട്ടറി  മുംബൈയിലെ ലോവര്‍ പരേലില്‍ പ്രവര്‍ത്തിക്കുന്നു. ബവല്‍, ലോടെ, ഹോസുര്‍ എന്നിവിടങ്ങളില്‍ ഉപഗ്രഹ ടെക്നിക്കല്‍ സര്‍വീസ് ലാബറട്ടറികള്‍ ഉണ്ട്. പ്രൊഡക്ഷന്‍ ലൈനുകളില്‍ സഹായത്തിനായി 135ല്‍ പരം ടെക്നിക്കല്‍ സര്‍വീസ് ടീം അംഗങ്ങൾ, പ്രധാന കസ്റ്റമര്‍ സൈറ്റുകളില്‍ സ്ഥിതി ചെയ്യുന്നു..

മുംബൈയിലെ സെന്‍ട്രല്‍ സര്‍വീസ് ടെക്നോളജി ലാബറട്ടറിക്ക്  ഇന്ത്യാ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.  ശാസ്ത്ര സാങ്കേതിക വകുപ്പ് ആധുനിക കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിംഗ് ഉപകരണങ്ങളാൽ  സജ്ജീകരിച്ചിട്ടുണ്ട്

മൂല്യ വര്‍ദ്ധദ്ധിത / വാല്യൂ എന്‍ജിനീയറിംഗ് പ്രവര്‍ത്തനങ്ങള്‍

കാന്‍സായ് നെറോലാക് ഉപഭോക്താക്കളുമായി സഹകരിച്ച് ,ചെലവ്& ഉപയോഗം കുറയ്ക്കല്‍, ഊര്‍ജ്ജം മിച്ചം വെക്കല്‍, സുരക്ഷ, പരിസ്ഥിതി സംരക്ഷണം മുതലായ വിവിധ VA / VE പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. ഇതിന്‍റെ ആത്യന്തിക ഫലമായി ഉത്തമമാക്കിയ പെയിന്‍റിംഗ് സൊല്യൂഷന്‍ നല്‍കാന്‍ കഴിയുന്നു.  കൂടാതെ കായ്സെൻ, 5S എന്നിവ എല്ലാ ജീവനക്കാരും  പിന്‍തുടരേണ്ട  നിര്‍ബന്ധ നയമായി സ്വീകരിച്ചിട്ടുണ്ട്.

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക