ഭാഷകള്‍

തൊഴില്‍ ഓപ്ഷനുകള്‍

ഓരോ വര്‍ഷവും പല മുന്‍ നിര മാനേജ്മെന്‍റ്, എഞ്ചിനീയറിംഗ്/ ടെക്നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന്  മാനേജ്മെന്‍റ് ബിരുദാനന്തര ബിരുദ ധാരികളായ യുവതീ യുവാക്കളെ തെരഞ്ഞെടുക്കുന്നു. ഗ്രൂപ്പ് ചര്‍ച്ചകള്‍, അഭിരുചി പരീക്ഷ, വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് തെരഞ്ഞെടുക്കല്‍ നടപടിക്രമം. ഒരു മാസം നീണ്ടു  നില്‍ക്കുന്ന  വിശദമായ പ്രവേശ പരിപാടിക്ക് ശേഷം, ഇവര്‍ക്ക് ഒരു വര്‍ഷം ജോലി  ചെയ്തു കൊണ്ടുള്ള പരിശീലനം നല്‍കുന്നു. പ്രോജക്റ്റുകള്‍ വിജയകരമായി  പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലേക്ക് ആഗിരണം  ചെയ്യുന്നു. നെറോലാക്കിലെ ശക്തമായ പെര്‍ഫോമന്‍സ് ഓറിയന്‍റേഷന്‍  ഇവര്‍ക്ക് പരസ്പരം ഗുണകരമായ  വിധത്തില്‍ കഴിവുകള്‍ പ്രയോഗിക്കാന്‍ സഹായകമാകുന്നു.
മാനേജ്മെന്‍റ് ടീമിലെ മുതിര്‍ന്ന  അംഗങ്ങളിൽ  പലരും  മാനേജ്മെന്‍റ് ട്രെയിനി ആയി തൊഴില്‍ ജീവിതം ആരംഭിച്ച്  ക്രമേണ സ്ഥാപനത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍  എത്തിയവരാണ്.

കാമ്പസ് കൊളാബറേഷന്‍

കാമ്പസ് കൊളാബറേഷന്‍ സംരംഭങ്ങള്‍ വഴി, വിദ്യാര്‍ത്ഥികളുടെ കഴിവുകളെ വളര്‍ത്തുന്നതിലൂടെ  സമൂഹത്തിന് സംഭാവന നല്‍കാന്‍ നെറോലാക് പ്രതിജ്ഞാ ബദ്ധരാണ്. hrd@nerolac.com ലേക്ക് എഴുതുകയും സമ്പര്‍ക്കം സ്ഥാപിക്കുകയും ചെയ്യൂ.

തൊഴില്‍ ഓപ്ഷനുകള്‍

മാനേജ്മെന്‍റ് ട്രെയിനി എന്നതിന് പുറമേ ഏതു തലത്തില്‍  വേണമെങ്കിലും ഒരാള്‍ക്ക് നെറോലാക്കില്‍ ചേരാന്‍ കഴിയും. താഴെ പറയുന്ന പ്രവൃത്തി മേഖലകളില്‍ ഞങ്ങള്‍ക്കൊപ്പം ജോലി അവസരം തേടാന്‍ സ്വാഗതം ചെയ്യുന്നു.

ഡെക്കറേറ്റീവ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്  – ഏതെങ്കിലും പ്രശസ്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദവും മാര്‍ക്കറ്റിംഗ് സ്പെഷ്യലൈസ് ചെയ്ത മാനേജ്മെന്‍റ് ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം.  കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്,  ല്യൂബ്രിക്കന്‍റ്, പെയിന്‍റ് അല്ലെങ്കില്‍  ബന്ധപ്പെട്ട വ്യവസായത്തില്‍  സെയില്‍സ് അല്ലെങ്കില്‍ മാര്‍ക്കറ്റിങ്ങില്‍ 2 വര്‍ഷത്തിനു മുകളില്‍  പ്രവൃത്തി  പരിചയം ഉണ്ടായിരിക്കണം

ഇന്‍ഡസ്ട്രിയല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് – ഏതെങ്കിലും പ്രശസ്ത സര്‍വകലാശാലയില്‍ നിന്ന് സയന്‍സ് അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദവും മാര്‍ക്കറ്റിംഗ് സ്പെഷ്യലൈസ് ചെയ്ത മാനേജ്മെന്‍റ് ബിരുദാനന്തര ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓട്ടോ/ഓട്ടോ അനുബന്ധം അല്ലെങ്കില്‍ OEM കമ്പനികളില്‍ B റ്റു B  വിൽപന/ സാങ്കേതിക സേവനങ്ങളിൽ -2 വര്‍ഷത്തിനു മുകളില്‍  പ്രവൃത്തി  പരിചയം ഉണ്ടായിരിക്കണം

റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ്  – ഞങ്ങളുടെ OEM  കൂടാതെ മറ്റു ഉപഭോക്താക്കൾക്ക് നല്‍കുന്ന ഉല്‍പന്നങ്ങള്‍, പ്രക്രിയകള്‍, സാങ്കേതിക വിദ്യ, സാങ്കേതിക സേവനം, സപ്പോര്‍ട്ട് എന്നിവ ഞങ്ങൾ നിരന്തരമായി നവീകരിച്ചു കൊണ്ടിരിക്കും. ഞങ്ങള്‍ പുതിയ നിറങ്ങളും ഷേയ്ഡുകളും വികസിപ്പിക്കുന്നു. ഞങ്ങള്‍ക്ക് ജാപ്പനീസ് സാങ്കേതിക സഹായമുള്ള സുസജ്ജമായ, ലോക നിലവാരത്തിലുള്ള ലാബോറട്ടറി ഉണ്ട്. ഞങ്ങള്‍ക്ക്, പെയിന്‍റ് ടെക്നോളജിയിലും , കെമിക്കല്‍ എഞ്ചിനീയറിംഗിലും ബന്ധപ്പെട്ട വിഷയങ്ങളിലും വിദ്യാഭ്യാസ യോഗ്യതയും പ്രസക്തമായ  പ്രവൃത്തി  പരിചയവും ഉള്ള ഗവേഷണ കുതുകികളായ ആളുകളെ ആവശ്യമുണ്ട്.

ഫിനാന്‍സ്/ അക്കൗണ്ട്സ്/കമ്പനി സെക്രട്ടേറിയൽ – ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുവാന്‍ നിങ്ങള്‍ CA/CS അല്ലെങ്കില്‍ ഫിനാന്‍സില്‍ MBA ആയിരിക്കുകയും  കുറഞ്ഞത് 2 വര്‍ഷത്തെ പ്രസക്തമായ പ്രവൃത്തി  പരിചയം ഉണ്ടായിരിക്കുകയും  വേണം.

കോസ്റ്റിംഗ് - ICWA ക്ക്  പുറമേ, കെമിക്കല്‍ പ്രോസസ് വ്യവസായത്തില്‍ അല്‍പം പ്രവൃത്തി  പരിചയം കൂടി ഉണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ആവശ്യത്തിന് യോജിച്ച ആളാണ്‌.

മാനുഫാക്ചറിംഗ് / സെന്‍ട്രല്‍ എഞ്ചിനീയറിംഗ്  – ഞങ്ങള്‍ക്ക് ബാവല്‍, ജെയ്‌ൻപുര്‍, ചെന്നൈ, ലോടെ, ഹോസുര്‍ എന്നിവിടങ്ങളില്‍ പ്ലാന്‍റുകള്‍ ഉണ്ട്. നിങ്ങള്‍ കെമിസ്ട്രി, പെയിന്‍റ് ടെക്നോളജി, കെമിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍  ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബാച്ചിലര്‍ ബിരുദവും  മാനുഫാക്ചറിംഗ്  അല്ലെങ്കില്‍ പ്ലാന്‍റ് എഞ്ചിനീയറിംഗില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രസക്തമായ പ്രവൃത്തി  പരിചയവും  ഉള്ള ആളാണെങ്കില്‍, നിങ്ങള്‍ക്ക് പ്രൊഡക്ഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഓഫീസര്‍ സ്ഥാനത്തേക്ക്  അപേക്ഷിക്കാം.

സപ്ലൈ ചെയിന്‍/ മെറ്റീരിയല്‍സ്/APO/പര്‍ച്ചേസ്  –എഞ്ചിനീയറിംഗ് ബിരുദത്തോടൊപ്പം സപ്ലൈ ചെയിന്‍,  മെറ്റീരിയല്‍സ് മാനേജ്മെന്‍റില്‍ MBA, സപ്ലൈ ചെയിന്‍ അല്ലെങ്കില്‍ മെറ്റീരിയല്‍സ്  മാനേജ്മെന്‍റ് രംഗത്ത്  പ്രവൃത്തി  പരിചയം എന്നിവ  ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ രംഗത്തേക്ക് ഞങ്ങള്‍ക്ക് ആവശ്യമുള്ള വ്യക്തിയാണ്. എഞ്ചിനീയറിംഗ് ബിരുദവും APO അഡ്മിനിസ്ട്രേഷനില്‍  പ്രവൃത്തി  പരിചയവും ആണെങ്കിലും ഈ ആവശ്യത്തിന് യോജിക്കും.

ഇൻഫര്‍മേഷന്‍ ടെക്നോളജി/ IT സപ്പോര്‍ട്ട് – SAP ECC 6.0 അപ് ഗ്രേഡ് മുഖേനയുള്ള സംരംഭങ്ങള്‍ മൂലം SD, MM, PP, FSCM, GRC, EHS പോലുള്ള SAP മോഡ്യൂളുകള്‍, ഡാറ്റാ വെയഹൗസിംഗ്, എംപ്ലോയീ പോര്‍ട്ടല്‍( നോളജ് മാനേജ്മെന്‍റ്& വര്‍ക്ക് ഫ്ലോ എന്നിവയ്ക്കായി)  എന്നിവയില്‍ ധാരാളം അവസരങ്ങള്‍ ഉണ്ടാകുന്നുണ്ട്. നിങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതകളും, യഥാര്‍ത്ഥ ലൈവ് പ്രോജക്റ്റ്  പ്രവൃത്തി  പരിചയം എന്നിവയോടൊപ്പം  IT നൈപുണ്യം, SAP  മോഡ്യൂള്‍ വിജ്ഞാനം,ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളോടൊപ്പം ചേരാവുന്നതാണ്.

ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്‍റ് ആന്‍ഡ് ഡെവലപ്‌മെന്‍റ് , അഡ്മിനിസ്ട്രേറ്റീവ്  സര്‍വീസുകള്‍ - കോര്‍പറേറ്റ് ഓഫീസിലോ ഏതെങ്കിലും ഒരു പ്ലാന്‍റിലോ  ആസ്ഥാനമായുള്ള ജോലിക്ക് നിങ്ങളെ പരിഗണിക്കാം, നിങ്ങള്‍ക്ക് HR/ പെഴ്സണല്‍ മാനേജ്മെന്‍റ് ബിരുദാനന്തര ഡിപ്ലോമയും 2 വര്‍ഷത്തോളം  പ്രവൃത്തി  പരിചയവും ഉണ്ടായിരിക്കണം.

ഞങ്ങളുടെ സ്ഥാപനത്തില്‍ ലഭ്യമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ www.knpcareers.com ല്‍ ലോഗ് ഓണ്‍ ചെയ്യുക.