ഭാഷകള്‍

ഫ്ലോര്‍ കോട്ടിംഗുക

ആമുഖം

നെറോഫ്ലോറിലേക്ക് സ്വാഗതം, ഇവിടെ, കോണ്‍ക്രീറ്റ് / MS പ്രതലങ്ങള്‍ക്ക് സംരക്ഷണവും തടസ്സമില്ലാത്ത ഏകതാനമായ ലെവലിങ്ങും നല്‍കുന്ന ഫ്ലോര്‍ കോട്ടിംഗുകളുടെ ഏറ്റവും വിശാലമായ ശ്രേണി നിങ്ങള്‍ക്ക് കാണാം. നെറോഫ്ലോര്‍ സേവനം നല്‍കുന്ന വ്യവസായ വിഭാഗത്തില്‍ ഇപോക്സി സെല്‍ഫ് ലെവലിംഗ് ടോപ്പിംഗ്, സോള്‍വെന്‍റ് രഹിത പോളിയൂറത്തേയ്ന്‍ , ഇപോക്സി- പോളിയൂറത്തേയ്ന്‍ (EPU), ഡെക്ക് കോട്ടിംഗ്, ആന്‍റി – സ്റ്റാറ്റിക് സിസ്റ്റം, കെമിക്കല്‍ പ്രതിരോധ സിസ്റ്റം, കാര്‍ പാര്‍ക്കിംഗ്, ഡെക്കറേറ്റീവ് സിസ്റ്റം, മറ്റു വിവിധ ഉപയോഗങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. രാസ വസ്തുക്കള്‍, ഉരച്ചില്‍, മെക്കാനിക്കല്‍, കടുത്ത തേയ്മാനം എന്നിവയിയെ പ്രതിരോധിക്കാനുള്ള കോട്ടിംഗ് ഗുണങ്ങള്‍ ഉള്ളവയാണ് നെറോഫ്ലോര്‍ കോട്ടിങ്ങുകള്‍. നല്ല ദൃഡതയുള്ള ഇവ കോണ്‍ക്രീറ്റിന്‍റെ ഉപയോഗ കാലാവധി  ദീര്‍ഘിപ്പിക്കും. 

നെറോഫ്ലോറിന്‍റെ ആഗോള സാന്നിദ്ധ്യം, ലോക നിലവാരത്തിലുള്ള ഉല്‍പാദന സൗകര്യങ്ങള്‍, സാങ്കേതിക വൈദഗ്ദ്ധ്യം കൂടാതെ യോഗ്യമായ  ഉല്‍പന്നങ്ങള്‍, നവീന ഉത്പന്നങ്ങൾ  എന്നിവയാൽ ഉപഭോക്തൃ  ആവശ്യത്തിന് യോജിച്ച വിധത്തില്‍  ഏത് തരം സിസ്റ്റത്താലും സേവനം നല്‍കുക സാദ്ധ്യമാക്കുന്നു. മെക്കാനിക്കല്‍ കേടുപാടുകള്‍, രാസ പദാര്‍ത്ഥങ്ങള്‍ തുളുമ്പല്‍, മൈക്രോബ് വളര്‍ച്ച, വിള്ളല്‍, തരംഗം രൂപപ്പെടല്‍ മുതലായവയില്‍ നിന്ന് സംരക്ഷണത്തിനും, കോണ്‍ക്രീറ്റിന് ശക്തി കൂട്ടല്‍, കാഴ്ചയില്‍ സൗന്ദര്യം എന്നിവയ്ക്കും വേണ്ടിയാണ് നെറോഫ്ലോര്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ഈ വ്യവസായത്തില്‍ ഇത്തരം ബഹുമുഖമായ ഗുണങ്ങള്‍ ഉള്ള കോട്ടിംഗ് ഒരു അവശ്യ ഘടകമായി മാറിയിരിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന അവബോധം മൂലം ഫ്ലോര്‍ കോട്ടിംഗുകളുടെ സ്വീകാര്യതയും വര്‍ദ്ധിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന, പരിസ്ഥിതി സൗഹൃദ ഗുണങ്ങളുള്ള സമ്പൂര്‍ണ്ണ ഫ്ലോര്‍ കോട്ടിംഗ് സിസ്റ്റം ഞങ്ങള്‍ നല്‍കുന്നു.

ഞങ്ങള്‍ അന്തിമ ഉപയോക്താക്കളുമായി യോജിച്ച് പ്രവര്‍ത്തിച്ച് ആവശ്യമായ സാങ്കേതിക സഹായം നല്‍കുകയും അവരുടെ ഫ്ലോര്‍ പരിശോധിച്ച് ഏറ്റവും അനുയോജ്യമായ കോട്ടിംഗ് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

 

ഉല്‍പന്ന വിഭാഗങ്ങള്‍ 

 1.    ഇപോക്സി കോണ്‍ക്രീറ്റ് പ്രൈമര്‍ (നെറോഫ്ലോര്‍ 4000 പ്രൈമര്‍)

 2. PU പ്രൈമര്‍ (നെറോഫ്ലോര്‍ PU പ്രൈമര്‍)
 3. കെമിക്കല്‍ പ്രതിരോധ പ്രൈമര്‍ (നെറോഫ്ലോര്‍ CR  പ്രൈമര്‍)
 4. ESD പ്രൈമര്‍ (നെറോഫ്ലോര്‍ ESD പ്രൈമര്‍)
 1. ഇപോക്സി SL സ്ക്രീഡ് (നെറോഫ്ലോര്‍ സ്ക്രീഡ്)
 2. PU SL സ്ക്രീഡ് (നെറോഫ്ലോര്‍ PU സ്ക്രീഡ്)
 1. ഇപോക്സി SL ഫിനിഷ് ( നെറോക്ലാഡ് 1000 ഫിനിഷ് ഷേയ്ഡ്)
 2. ഇപോക്സി SL ക്ലിയര്‍ ഫിനിഷ് (നെറോഫ്ലോര്‍ 1000 ക്ലിയര്‍)
 3. PU SL ഫിനിഷ് (നെറോഫ്ലോര്‍ PU ഫിനിഷ്)
 4. EPU ഫിനിഷ് (നെറോഫ്ലോര്‍ E PU ഫിനിഷ്)
 5. ESD ഫിനിഷ് (നെറോഫ്ലോര്‍ ESD ഫിനിഷ്)
 6. PU കോട്ടിംഗ് (നെറോഫ്ലോര്‍ PU കോട്ടിംഗ്)
 7. കാര്‍ പാര്‍ക്ക് (നെറോഫ്ലോര്‍ കാര്‍ പാര്‍ക്ക്)
 8. വാട്ടര്‍ ബേസ്ഡ് സിമന്‍റീഷ്യസ് ഫിനിഷ് (നെറോഫ്ലോര്‍ PU കോണ്‍ക്രീറ്റ്)
 9. വാള്‍ കോട്ടിംഗ് (നെറോഫ്ലോര്‍ വാള്‍ കോട്ടിംഗ്) 
 10. ഡെക്കറേറ്റീവ് ഫ്ലോര്‍ (നെറോഫ്ലോര്‍ DF)

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക