ഭാഷകള്‍

പ്രയോഗ ഗൈഡ്

 • താഴെ പറയുന്ന പാരിസ്ഥിതിക സാഹചര്യങ്ങളില്‍ പെയിന്‍റിംഗ് ചെയ്യരുത്
 • പാരിസ്ഥിതിക ഊഷ്മാവ് 50C യില്‍ കുറവായാല്‍.
 • പ്രതല ഊഷ്മാവ്  ഡ്യൂ  പോയിന്‍റിനേക്കാള്‍ 30C യില്‍ കുറവായാല്‍
 • ആപേക്ഷിക ആർദ്രത 85% ല്‍ കൂടുതല്‍ ആയാല്‍ 
 • പെയിന്‍റിംഗ് തുടങ്ങും മുന്‍പ് പ്രതലം നനയാന്‍ ഇട വന്നാല്‍
 • പ്രതല ഊഷ്മാവ്  500 Cല്‍ കൂടുതല്‍ ആയാല്‍

പെയിന്‍റ് , തിന്നര്‍ എന്നിവയുടെ പരിശോധന

 ലഭിച്ചിട്ടുള്ള പെയിന്‍റ് , തിന്നര്‍ എന്നിവ മാനദണ്ഡത്തില്‍ വിവരിച്ചത് തന്നെ ആണോ എന്ന് പരിശോധിക്കുക.

മിക്സിംഗ്

 പെയിന്‍റിംഗ് ഘടകങ്ങള്‍ നിര്‍ദ്ദിഷ്ട അനുപാതത്തിൽ മെക്കാനിക്കല്‍ സ്റ്റിറര്‍   അല്ല#3378;െങ്കില്‍ പാഡില്‍ മിക്സര്‍ ഉപയോഗിച്ച് മിക്സ് ചെയ്യുക. പെയിന്‍റ് ഏകാത്മകമായ മിക്സ്ചര്‍ ലഭിക്കാനായി മതിയായ വിധത്തില്‍ സ്റ്റിര്‍ ചെയ്യുക.


നേർപ്പിക്കൽ 

ഊഷ്മാവിൽ വ്യത്യാസം വരുന്നത് അനുസരിച്ച് പെയിന്റിന്റെ പ്രവർത്തനം  മെച്ചപ്പെടുത്താന്‍, ചിലപ്പോള്‍ നേർപ്പിക്കൽ ആവശ്യമായി വരും. അത് അമിതമായാല്‍ ഫിലിമിന്‍റെ ഗുണങ്ങള്‍ നഷ്ടപ്പെടുകയും ഹൈഡിംഗ് പവര്‍ കുറയുകയും ചെയ്യും എന്ന കാര്യം ശ്രദ്ധിക്കുക.

ഫില്‍ട്ടറിംഗ് 
പെയിന്‍റില്‍ ചെറിയ അളവില്‍ സ്കിന്‍ അല്ലെങ്കില്‍ ചെറിയ കട്ടകള്‍ ഉണ്ടെങ്കില്‍, അവ ഒരു തുണി ഫില്‍ട്ടര്‍ അല്ലെങ്കില്‍ 60-100 മെഷ് ഉള്ള വ് ഫില്‍ട്ടര്‍ ഉപയോഗിച്ച് ഫില്‍ട്ടര്‍ ചെയ്യുക.

പോട്ട് ലൈഫ് 
ഒരിക്കൽ മിശ്രിതമാക്കി കഴിഞ്ഞാൽ, രണ്ടോ മൂന്നോ ഘടകങ്ങളായി വെവ്വേറെ കണ്ടെയിനറില്‍ ലഭിക്കുന്ന പെയിന്‍റ് നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ ഉപയോഗിക്കണം.

 

ഓവര്‍ കോട്ടിംഗ് ഇടവേള 

ഓവര്‍ കോട്ടിംഗ് ചെയ്യും മുന്‍പ്  നിര്‍മ്മാതാവിന്‍റെ ശുപാര്‍ശ  അനുസരിച്ച് പെയിന്‍റ് ഉണങ്ങാന്‍ അനുവദിക്കുക

ഡ്രൈ ഫിലിം തിക്നസ്സ് പരിശോധന 
ഡ്രൈ ആയ പെയിന്‍റ് കോട്ടിംഗ് ഒരു ഡ്രൈ ഫിലിം തിക്നസ്സ് ഗേജ് ഉപയോഗിച്ച് അളക്കണം. ആവശ്യമായ കോട്ടിംഗ് തിക്നസ്സ് ലഭിച്ചിട്ടില്ലെങ്കില്‍ ,  എയര്‍ലസ്സ് സ്പ്രേ , ബ്രഷ് അല്ലെങ്കില്‍ റോളര്‍ ഉപയോഗിച്ച് ടച്ച് അപ് ചെയ്യുക.

പ്രയോഗം

 • ബ്രഷിംഗ്​
  • ബ്രഷ് പെയിന്‍റില്‍ ആഴത്തില്‍ മുക്കരുത്. ഇത് ബ്രിസിലിൽ പെയിന്റ് ഓവര്‍ ലോഡ് ആവാനും നീക്കം ചെയ്യാന്‍ പ്രയാസമാകും വിധം ബ്രഷ് ഹീലില്‍ പെയിന്‍റ് നിറയാനും ഇടയാക്കും. 
  • പെയിന്‍റ് പ്രയോഗിക്കേണ്ട സമയത്ത് ബ്രഷ് പ്രതലത്തോട് ഏകദേസശം ..ഡിഗ്രി കൊണളവില്‍ പിടിക്കുക. കുറെയധികം മൃദുവായ സ്ട്രോക്കുകള്‍ കൊണ്ട് കോട്ട് ചെയ്യേണ്ട പ്രതലത്തില്‍ മിക്കവാറും ഭാഗത്ത് പെയിന്‍റ് എത്തും. പിന്നീട് അത് സമമായ കോട്ടിംഗ് ആവുന്ന വിധത്തില്‍ പ്രതലത്തില്‍ ആകെ വ്യാപിപ്പിക്കുക.
  • പ്രതലം മുഴുവന്‍ പെയിന്‍റ്  ആയിക്കഴിഞ്ഞാല്‍ , തുല്യ ഭാവം വരാനായി ക്രോസ് ആയി ബ്രഷ് ചെയ്യുക. അവസാനം ബ്രഷ് അടയാളം ലാപ് എന്നിവ മറയ്ക്കാനായി മൃദുവായി ബ്രഷ് ചെയ്യുക.
  • പെയിന്‍റിംഗ് പണി പൂര്‍ത്തിയായാല്‍ നിര്‍ദ്ദിഷ്ട തിന്നര്‍ ഉപയോഗിച്ച് ബ്രഷ് നല്ല പോലെ ക്ലീന്‍ ചെയ്യുക.. 
 • സ്പ്രേയിംഗ് ​
  • ഉപയോഗിക്കുന്ന ഉപകരണം ഉദ്ദേശിക്കുന്ന ആവശ്യത്തിന് യോജിച്ചതാവണം. പ്രയോഗിക്കാനുള്ള പെയിന്‍റ് ശരിയായി ലക്ഷ്യം വെക്കാന്‍ കഴിവുള്ളതും നിര്‍ദ്ദിഷ്ടമായ പ്രഷര്‍ റെഗുലേറ്റര്‍ , ഗേജ്, പാര്‍ട്ടുകള്‍ എന്നിവ അടങ്ങിയതുമാകണം.
  • പെയിന്‍റ് പ്രയോഗിക്കുന്ന സമയത്ത് പെയിന്‍റ് ഘടകങ്ങള്‍ സമാന നിലയില്‍ മിക്സ് ചെയ്ത് സ്പ്രേ പോട്ട് അല്ലെങ്കില്‍ മറ്റു കണ്ടെയിനറില്‍ സൂക്ഷിക്കണം. പെയിന്‍റ് തുടര്‍ച്ചയായി അല്ലെങ്കില്‍ ഇടവിട്ട് മെക്കാനിക്കല്‍ ആയി സ്റ്റിര്‍ ചെയ്തു കൊണ്ടിരിക്കണം.
  • സ്പ്രേ ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം
  • എയര്‍ലസ്സ് സ്പ്രേ പമ്പിലെ ഹോസിന്‍റെ നീളം, പുറത്തെ ഊഷ്മാവ് , പദാര്‍ത്ഥത്തിന്‍റെ വിസ്കോസിറ്റി എന്നിവ അനുസരിച്ച് ഇന്‍ ബൌണ്ട് പ്രഷറിൽ  മാറ്റം വരും. പദാര്‍ത്ഥം സമമായ രീതിയില്‍ അറ്റോമൈസ് ആകാനായി എയര്‍ പ്രഷര്‍ ക്രമീകരണം ചെയ്യണം.
  • മൃദുവും സമവുമായി കോട്ടിംഗ് ലഭിക്കാന്‍ സ്പ്രേ ഗണ്‍ പ്രതലത്തിന് ലംബമായും  സമാന്തരമായും ചലിപ്പിക്കുക. ഓരോ ചലനത്തിലും ഓവര്‍ ലാപ് 50% ആവണം.
  • സ്പ്രേ ചെയ്ത പെയിന്‍റ്, തിന്നര്‍ എന്നിവ ഉയര്‍ന്ന  മർദ്ധത്തിൽ ആയിരിക്കും, അതിനാല്‍ ആളുകളുടെ നേര്‍ക്ക് സ്പ്രേ ചെയ്യരുത്.
  • പല ഘടകങ്ങള്‍ ഉള്ള പെയിന്‍റ് കൊണ്ട്  പെയിന്‍റിംഗ് പണി പൂര്‍ത്തിയായാല്‍ നിര്‍ദ്ദിഷ്ട തിന്നര്‍ ഉപയോഗിച്ച് എയര്‍ലസ്സ് സ്പ്രേ മെഷീന്‍  നല്ല പോലെ ക്ലീന്‍ ചെയ്യുക

ഫിലിം തിക്നസ്സ് നിയന്ത്രണം 
ഉണങ്ങാത്ത ലെയര്‍ ഫിലിം, സോള്‍വെന്‍റ് ബാഷ്പീകരണത്തിന്‍റെ പ്രഭാവം കുറയ്ക്കാനായി, പെയിന്‍റ് പ്രയോഗിച്ച് ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍,  റോളര്‍ ഗേജ് അല്ലെങ്കില്‍ കൊംബ് ഗേജ് മുതലായ ഒരു വെറ്റ്  ഫിലിം ഗേജ് കൊണ്ട്  അളക്കുക.

ഡ്രൈയിംഗ്

കോട്ട് ചെയ്ത സബ്സ്ട്രേറ്റ് , പെയിന്‍റ് ഫിലിം പൂര്‍ണ്ണമായി ഉണങ്ങുന്നത് വരെ അതെ അവസ്ഥയില്‍ സൂക്ഷിക്കണം. ഉണങ്ങാനുള്ള സാഹചര്യങ്ങള്‍ അനുകൂലമല്ലാത്ത സ്ഥലങ്ങളില്‍ പ്രയോഗിച്ച പെയിന്‍റ് വെന്‍റിലേഷന്‍ ഉപയോഗിച്ച് ഉണങ്ങാന്‍ അനുവദിക്കുക.

പരിസ്ഥിതി അനുസരിച്ച് ശുപാര്‍ശ ചെയ്യുന്ന കോട്ടിംഗ് സിസ്റ്റം (SABS ISO 12944-5 മായി ഏകദേശ താരതമ്യത്തോടെ)

സബ്സ്ട്രേറ്റ്

ശുപാര്‍ശ ചെയ്യുന്ന സംരക്ഷണ രീതി  മൊത്തം DFT(um) പരിസ്ഥിതി സമാനമായ  SABS ISO 12944-5
*C1,10yr C3,15yr C5,12yr

സ്റ്റീല്‍

ആല്‍ക്കൈഡ് + ആല്‍ക്കൈഡ് ( alk+alk) 70 - 100 *     S1.05
സ്റ്റീല്‍ സിങ്ക് ഫോസ്ഫേറ്റ് + ആല്‍ക്കൈഡ് (ZnPO4+alk) 100 - 125 *      

സ്റ്റീല്‍

ഇപോക്സി + ഇപോക്സി ( ep+ep) 225 - 275 *     S1.34

സ്റ്റീല്‍

ഇപോക്സി + പോളിയൂറിത്തേയ്ന്‍(ep+PU)   150-225   *   S1.27
സ്റ്റീല്‍ ഇപോക്സി + ഇപോക്സി + പോളിയൂറത്തേയ്ന്‍(ep+ep+PU)   190 - 265   *   S1.34
സ്റ്റീല്‍ ഇപോക്സി സിങ്ക് + HB ഇപോക്സി(ep+HB ep) 180 - 220   * * S3.21
സ്റ്റീല്‍ ഇന്‍  ഓര്‍ഗാനിക് സിങ്ക് സിലിക്കേറ്റ് + ഇപോക്സി MIO + പോളിയൂറത്തേയ്ന്‍(IOZ+MIO+PU) 00 - 275     * S7.12
സ്റ്റീല്‍ ഇപോക്സി + ഇപോക്സി + പോളിയൂറത്തേയ്ന്‍(ep+ep+PU)   450 - 530     *  
സ്റ്റീല്‍ ഇപോക്സി സിങ്ക് + ഇപോക്സി + പോളിയൂറത്തേയ്ന്‍(epz+ep+PU)   195 - 235     * S7.07

ഗാല്‍വനൈസ്ഡ് സ്റ്റീല്‍

ഇപോക്സി സിങ്ക് + HB ഇപോക്സി(ep+HB ep) 260 - 320   * * S9.11

ഗാല്‍വനൈസ്ഡ് സ്റ്റീല്‍

ഇപോക്സി + ഇപോക്സി (ep+ep)   325 - 425   * * S9.12

ഗാല്‍വനൈസ്ഡ് സ്റ്റീല്‍

ഇപോക്സി + പോളിയൂറത്തേയ്ന്‍(ep+PU)   225 - 275   * * S9.12

 

EN ISO 12944-2:1998ല്‍ നിര്‍വചിച്ച പ്രകാരം 
*C1-വളരെ കുറഞ്ഞ ദ്രവിക്കൽ പരിസ്ഥിതി
C3 - ഇടത്തരം ദ്രവിക്കൽ പരിസ്ഥിതി
C5M - വളരെ കൂടിയ(മറൈൻ) ദ്രവിക്കൽ പരിസ്ഥിതി

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക