ഭാഷകള്‍

എക്സ്റ്റീരിയര്‍ സ്റ്റൈല്‍ഗൈഡ്

നിങ്ങളുടെ വീടിന്‍റെ എക്സ്റ്റീരിയറിന് വേണ്ടി പ്രത്യേകമായി സൃഷ്ടിച്ചെടുത്ത വര്‍ണ്ണ ഫലകങ്ങള്‍ കൊണ്ട് പ്രചോദനം നല്‍കുന്ന പുസ്തകമാണ് നെരോലാക്, എക്സ്റ്റീരിയര്‍ കളര്‍ ഗൈഡ്. ശ്രദ്ധ പിടിച്ചെടുക്കുന്ന ഒരു സ്ഥാനത്ത് വീട് പണിയാന്‍ ആണ് നാം ആഗ്രഹിക്കുക. മനോഹരമായ ഒരു പര്‍വ്വതസാനുവില്‍, സമുദ്രത്തെ അഭിമുഖീകരിച്ചു നില്‍ക്കുന്ന ഒരു പാറക്കെട്ടിനു മുകളില്‍ അല്ലെങ്കില്‍ പുഷ്പ സമൃദ്ധമായ ഒരു പൂന്തോട്ടത്തില്‍. ഈ സ്ഥലങ്ങളില്‍ നിന്ന് ഞങ്ങള്‍ നിറങ്ങളുടെ സങ്കല്‍പ്പങ്ങള്‍ കണ്ടെത്തുന്നു. ആ ദര്‍ശനത്തെയാണ് ഞങ്ങള്‍ നിങ്ങളുടെ വീടിന്‍റെ എക്സ്റ്റീരിയറില്‍ സന്നിവേശിപ്പിക്കുന്നത്. നെരോലാക് രാജത്തുടനീളം സഞ്ചരിച്ച് എങ്ങനെയാണ് ഇന്ത്യൻ ഭൂഭാഗങ്ങൾ മാറുന്നതെന്ന് കണ്ടു. . ഈ പുസ്തകത്തില്‍ നിറയെ ഇന്ത്യന്‍ നാഗരിക ഭവനങ്ങള്‍ക്ക് പ്രചോദകമായ നിറങ്ങളുണ്ട്. നമ്മുടെ വീട് ആദ്യമായി പെയിന്‍റ് ചെയ്യുമ്പോള്‍ അല്ലെങ്കില്‍ റീപെയിന്‍റ് ചെയ്യുമ്പോള്‍ ഉചിതമായ പ്രചോദനം തേടിയാണ് നമ്മള്‍ പ്രയാണം തുടങ്ങുക. വീടിന്റേയും അതുപോലെ തന്നെ പരിസരങ്ങളുടെയും വാസ്തുവിദ്യാ ശൈലി മനസ്സിലാക്കുക അനന്യമായ രീതിയില്‍ ഒരുക്കിയെടുത്ത ഏഴു വര്‍ണ്ണ ഗാഥകളില്‍ നിന്ന് ഉചിതമായ പാലറ്റ് തെരഞ്ഞെടുക്കുക.

മാസ്റ്റര്‍പീസ് വൈറ്റ്സ്

ആധുനികമായ കലാ ഭംഗി തുളുമ്പുന്ന വീടിന് അനേകമായ ടിന്‍റുകളില്‍ ഉള്ള വെള്ള നിറം ഉത്തമ പശ്ചാത്തലമാണ്. വീടിന്‍റെ എല്ലാ ഘടകങ്ങളും സചേതനമാവുന്ന ഒരു കാന്‍വാസ് പോലെയാണ് അത്.

കൂടുതല്‍അറിയൂ

അര്‍ബന്‍ സെന്‍സ്

കൂടുതല്‍കൂടുതല്‍വീടുകള്‍നാഗരിക സംവേദനത്തിന് യോജിച്ച രീതിയില്‍രൂപകല്‍പന ചെയ്യപ്പെടുന്നു. മയപ്പെടുത്തിയ ക്രീം, ചുവന്ന പിങ്ക് നിറങ്ങള്‍അടങ്ങിയ പാലറ്റ് ഈ വീടുകള്‍ക്ക് നാഗരിക ബോധം നല്‍കുന്നു

കൂടുതല്‍അറിയൂ

സണ്‍ലിറ്റ് ബ്ലിസ്സ്

നമ്മൾ സണ്‍ലിറ്റ് ബ്ലിസ്സ് തേടുന്ന, ശരിക്കും സുഖപ്രദമായ വീടുകള്‍ക്ക്. പരിചിതമായ തടികൾ, വംശീയ ഘടന കൂടാതെ ഊഷ്മളമായ മഞ്ഞ, കാവി, ഓറഞ്ച്, ഒലീവ് നിറങ്ങളും ഇതിനെ ഒരു സുഖകരമായ ഭവനമാക്കുന്നു.

കൂടുതല്‍അറിയൂ

എക്സോട്ടിക് എസ്കേപ്

നിങ്ങള്‍ഒരു എന്‍റര്‍ടെയിനര്‍, ലൌഞ്ചര്‍, അല്ലെങ്കില്‍ബോഹീമിയാണ്‍ആയിക്കോട്ടെ, നിങ്ങളുടെ വീട്ടില്‍ഒരു ഇടം ഒരു എക്സോട്ടിക് എസ്കേപ് ആവണമെന്ന് ആഗ്രഹിക്കും. ഈ ഇടത്തിലാണ് നിങ്ങള്‍വീട്ടിലിരുന്നു കൊണ്ട് ഒരു സാങ്കല്‍പിക യാത്ര പോവുക.

കൂടുതല്‍അറിയൂ

ട്രോപ്പിക്കല്‍ പാരഡൈസ്

നിങ്ങളുടെ ഭവനത്തെ ഒരു ട്രോപ്പിക്കല്‍പാരഡൈസ് ആക്കി മാറ്റേണ്ട സമയമാണിത്. വലിയ ചെടികളും, കടുത്ത നിറങ്ങളും, അലങ്കാരത്തിലെ സ്വാഭാവിക ശൈലികളും ചേര്‍ന്ന് വീടിന് സമൃദ്ധമായ അന്തരീക്ഷം നല്‍കും.

കൂടുതല്‍അറിയൂ

മോഡേണ്‍മോണോ ക്രോം

ഈ വര്‍ണ്ണാഭമായ ന്യൂട്രലുകളുടെ പാലറ്റില്‍വീട് ഒരു കൊക്കൂണ്‍പോലെയാവും. ചുവരുകളിലെ എല്ലാ വിധ ഗ്രേ, ബ്രൌണ്‍നിറങ്ങളും, മുറിയ്ക്ക് ശാന്തമായ പരിഷ്കൃതി കൊണ്ടുവരുന്നു. സാന്ത്വനമേകുന്ന ഒരു പുറം തോട് പോലെ മുറിയെ ആവരണം ചെയ്യുന്നു.

കൂടുതല്‍അറിയൂ

സീക്രട്ട് ഗാര്‍ഡന്‍

നിങ്ങൾ തിരക്ക് പിടിച്ച തെരുവിലെ അംബര ചുംബിയായ കെട്ടിടത്തില്‍താമസിക്കുമ്പോള്‍, ഒരു സ്വകാര്യ പൂന്തോട്ടം വേണമെന്ന്‍ആഗ്രഹിച്ചു പോകും. നിങ്ങളുടെ സ്വന്തം എന്നു പറയാവുന്ന നിഗൂഡമായ ഹരിതമായ ഇടം.

കൂടുതല്‍അറിയൂ

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക