ഭാഷകള്‍

കോയില്‍ കോട്ടിംഗ് പ്രക്രിയ

കോയില്‍ കോട്ടിംഗ് എന്നത് ടോപ്‌ കോട്ട്, ബാക്ക് കോട്ട്, പ്രൈമര്‍ എന്നിവ അടങ്ങിയ ലിക്വിഡ് പെയിന്‍റ് സിസ്റ്റം ആണ്. ഇത്.  റോളുകൾ ഉപയോഗിച്ച്  സ്റ്റീല്‍/അലുമിനിയം കോയിലുകളില്‍  പ്രയോഗിക്കാവുന്ന തരത്തിലുള്ള വൈവിദ്ധ്യമാര്‍ന്ന നിറങ്ങളിലും ഫിനിഷുകളിലും ഇവ ലഭ്യമാണ് . ഇവ ഒരു മിനിറ്റ് സമയം കൊണ്ട് ക്യൂര്‍ ആകുന്നവയും അത് റീ കോയില്‍ ചെയ്ത് അന്തിമ ഉപ്ഭോക്താവിനു നല്‍കാന്‍  കഴിയുന്നവയുമാണ്.

കോയില്‍ കോട്ടിംഗ് പരമ്പരാഗത ഉല്‍പാദന രീതികള്‍ക്ക് പകരം പുതിയ മൂല്യ വര്‍ദ്ധിത പ്രക്രിയ കൊണ്ടു വരികയാണ്.  പെയിന്‍റ് ചെയ്യാത്ത ബോഡിയില്‍ പെയിന്‍റ് ചെയ്യുക എന്ന പഴയ രീതിക്കു പകരം പ്രീ കോട്ട് ചെയ്ത ഷീറ്റ് മെറ്റല്‍ ഉപയോഗിക്കുന്ന രീതി വരുന്നു. Nip കോട്ടിംഗ് അല്ലെങ്കിൽ Dip കോട്ടിംഗ് ഉപയോഗിക്കുന്നതിനാല്‍ സോള്‍വെന്‍റ് ഉപയോഗം വളരെ കുറയുന്നു. ഇത് VOC കുറയ്ക്കാനും സഹായകമാണ്.

 

coil-coating
 1. Aആവരണമില്ലാത്ത മെറ്റൽ അണ്‍കോയില്‍ ചെയ്യുന്നു.

 2. Bകോയില്‍ സ്പ്ലൈസിംഗ്

 3. Cഅക്ക്യുമുലേറ്റര്‍ സ്റ്റാക്ക്

 4. Dമെറ്റല്‍ ഡീഗ്രീസിംഗ്, ക്ലീനിംഗ്, റിന്‍സിംഗ്,& കെമിക്കല്‍ പ്രœ#3392; ട്രീറ്റ്മെന്‍റ്

 5. Eഡ്രൈയിംഗ് ഒവന്‍

 6. Fപ്രൈമര്‍ യൂണിറ്റ് – ഒന്ന്‍ അല്ലെങ്കില്‍ രണ്ട് വശത്തും

 1. Gക്യൂറിംഗ് ഒവന്‍

 2. Hകോട്ടിംഗ് യൂണിറ്റ് – ടോപ്‌ കോട്ട് പ്രയോഗിക്കുന്നു. ഒന്ന്‍ അല്ലെങ്കില്‍ രണ്ട് വശത്തും

 3. Iക്യൂറിംഗ് ഒവന്‍

 4. Jലാമിനേറ്റിംഗ് - ഒന്ന്‍ അല്ലെങ്കില്‍ രണ്ട് വശത്തും അല്ലെങ്കില്‍ എംബോസിംഗ്

 5. Kഅക്ക്യുമുലേറ്റര്‍ സ്റ്റാക്ക് (എക്സിറ്റ്)

 6. Lഫിനിഷ് ചെയ്ത മെറ്റല്‍ റീ കോയില്‍ ചെയ്യല്‍

 

 

കോയില്‍ കോട്ടിംഗ് മറ്റു പെയിന്‍റിംഗ് രീതികളില്‍ നിന്ന് വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണ്?

 • കോയില്‍ കോട്ടിംഗ് പെയിന്‍റ് പരന്ന മെറ്റല്‍ സ്ട്രിപ്പുകളില്‍ ആണ് പ്രയോഗിക്കുന്നത്.
 • ഉയര്‍ന്ന ടെമ്പറെചറില്‍ ഒവനില്‍ ക്യൂര്‍ ചെയ്യുന്നു. തണുത്ത വെള്ളം കൊണ്ട് ശമിപ്പിച്ച് റീ കോയില്‍ ചെയ്യുന്നു.
 • കോട്ട് ചെയ്ത കോയിലുകള്‍ അന്തിമ ഉപയോഗത്തിനായി അണ്‍ കോയില്‍ ചെയ്യുകയും, ഫോം ചെയ്ത്, കട്ട് ചെയ്യുകയും ചെയ്യുന്നു.
 • ആദ്യം പെയിന്‍റ് ചെയ്യുന്നു പിന്നീട് ഫാബ്രിക്കേറ്റ് ചെയ്യുന്നു —  പ്രീ - പെയിന്‍റഡ്.
 • മറ്റു പെയിന്‍റ് പ്രയോഗ രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ DFT യില്‍ പ്രയോഗിക്കുന്നു.
 • പ്രയോഗിക്കുമ്പോള്‍ ഏകദേശം 100% പെയിന്‍റ് വിനിയോഗിക്കപ്പെടുന്നു. അതായത് മറ്റു പെയിന്‍റ് പ്രയോഗ രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ പെയിന്‍റ് പാഴാവുന്നത് വളരെ കുറവ്.
 • സോള്‍വെന്‍റ് പ്രസാരണം വളരെ കുറവ്. അതിനാല്‍ പാരിസ്ഥിതിക ആഘാതം കുറയുന്നു.
 • വേഗത്തില്‍ പ്രയോഗിക്കാന്‍ കഴിയും അതിനാല്‍ ഉല്‍പാദന ക്ഷമത വര്‍ദ്ധിക്കുന്നു.

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക