ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

സേവനം നല്‍കുന്ന വ്യവസായങ്ങള്‍

വൈറ്റ് ഗുഡ്സ് വ്യവസായത്തില്‍, ചെറുതും വലുതുമായ ആവശ്യങ്ങള്‍ക്ക് ഉന്നത ഗുണ മേന്മയുള്ള ഉല്‍പന്നങ്ങള്‍ നല്‍കുന്നവര്‍ എന്ന നിലയില്‍ പ്രശസ്തി നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരൊറ്റ പൗഡര്‍ കോട്ടിംഗ് മാത്രം മതി എന്നുള്ളതാണ് ഞങ്ങളുടെ കൊറോഷന്‍ പ്രതിരോധ കോട്ടിംഗ് കൊണ്ടുള്ള പ്രത്യേക നേട്ടം. അതിന്‍റെ  ഉപയോഗ സാദ്ധ്യത താഴെ പറയുന്നവ ഉള്‍പ്പെടെ ഒരു വലിയ മേഖലയില്‍ ഫലപ്രദമാണ്.:

 • എയര്‍ കണ്ടീഷനർ
 • മൈക്രോ വേവ് ഒവന്‍
 • റെഫ്രിജറേറ്റര്‍
 • വാഷിംഗ് മെഷീന്‍

ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ഇതിന്‍റെ പ്രയോഗങ്ങള്‍: എയര്‍ ഫില്‍ട്ടര്‍ ഹൗസിംഗ്, ബ്രേക്ക് കാലിപറുകളും ഘടകങ്ങളും, ബ്രൈറ്റ് ട്രിം മോള്‍ഡിംഗ്, ബമ്പര്‍ ബാറുകൾ, ഡോര്‍ ഹാന്‍ഡില്‍, എഞ്ചിന്‍, മിറര്‍ ഹൗസിംഗ്, മോട്ടോര്‍ സൈക്കിള്‍ ഫ്രെയിം, ഓയില്‍ ഫില്‍ട്ടര്‍ ഹൗസിംഗ്, റോക്കര്‍ കവര്‍, സീറ്റ് ഫ്രെയിം, സ്റ്റീല്‍ വീല്‍ മുതലായവയാണ് 

ഫര്‍ണിച്ചര്‍ വ്യവസായം പൗഡര്‍ കോട്ടിങ്ങിന്‍റെ  ഒരു പ്രധാന വിപണിയാണ്. അത് ഗാര്‍ഹികവും വാണിജ്യ പരവും ആയ ഫര്‍ണിച്ചറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. അത് അവയുടെ പ്രകടനവും കാഴ്ചയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായകമാവുന്നു.

പൗഡര്‍ കോട്ടിങ്ങിനെ ഫര്‍ണിച്ചര്‍ വ്യവസായത്തിനു വളരെയധികം  യോജിച്ചതാക്കുന്നത് അതിന്‍റെ താഴെ പറയുന്ന സവിശേഷതകളാണ്.:

 • ദൃഡത
 • കാഠിന്യം
 • ദ്രവിക്കൽ പ്രതിരോധം
 • വിശാലമായ ഷേയ്ഡ് ശ്രേണി 
 • മികച്ച പോറല്‍ പ്രതിരോധം
 • മികച്ച തിളക്കം

ഇലക്ട്രിക്കല്‍ വ്യവസായത്തില്‍ നിലവിലുള്ള ഉപയോഗങ്ങളാണ്:

 • ഫാനുകൾ
 • ലൈറ്റ് ഫിക്സ്ചറുകൾ
 • ഇലക്ട്രിക്കല്‍ പാനലുകൾ
 • മറ്റു ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍
 • DG ജെന്‍ സെറ്റ്

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക