ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

പ്രയോഗ വിവരങ്ങള്‍

Application Details

പ്രതലത്തിന്റെ അവസ്ഥയും തയ്യാറാക്കലും കൂടാതെ ജോയിന്‍റ് /ഗ്രൂവ് ഫില്ലിംഗ് 

ഫ്ലോര്‍ കോട്ടിങ്ങിന്‍റെ വിജയവും ഈടു നില്‍പ്പും പ്രധാനമായും ഫ്ലോറിന്‍റെ നിലവില്‍ ഉള്ള അവസ്ഥയേയും പ്രതലം തയ്യാറാക്കലിനേയും ആശ്രയിച്ചിരിക്കുന്നു.

സബ്സ്ട്രേറ്റ്, ഫ്ലോറിംഗ് സിസ്റ്റം എന്നിവ തമ്മില്‍ നല്ല ബോണ്ടിംഗ് ഉറപ്പാക്കാന്‍, കേടുപാടുകള്‍ ഇല്ലാത്ത, ഈര്‍പ്പമില്ലാത്ത, വൃത്തിയുള്ള കോണ്‍ക്രീറ്റ് സബ്സ്ട്രേറ്റ് അത്യന്താപേക്ഷിതമാണ്. പുതിയ  കോണ്‍ക്രീറ്റ് പ്രതലം കുറഞ്ഞത് 20 ദിവസം പഴക്കം ഉള്ളതും, ക്യൂറിംഗ് കോമ്പൌണ്ട്, സീലര്‍ , നീരാവി വിസര്‍ജ്ജനം എന്നിവ ഇല്ലാത്തതും പ്രൈമര്‍ പ്രയോഗിക്കുന്നതിനു മുന്‍പ് അതിലെ ഈര്‍പ്പം 5%ല്‍ കുറവായിരിക്കുന്നതും ആയിരിക്കണം. പഴയ കോണ്‍ക്രീറ്റ് പ്രതലം ആണെങ്കില്‍ നനവ്, ഉയര്‍ന്നു വരുന്ന ഈര്‍പ്പം, ആഴത്തില്‍ ഓയില്‍ മലിനീകരണം, തെര്‍മോ പ്ലാസ്റ്റിക് കോട്ടിംഗുകൾ എന്നിവ ഇല്ലാത്തതായിരിക്കണം.

പ്രൈമര്‍ കോട്ട് പ്രയോഗിക്കുന്നതിന് അനുയോജ്യമാക്കുനതിനായി പ്രതലം ഓയിൽ രഹിതമാക്കുവാൻ കെമിക്കല്‍ / സോള്‍വെന്‍റ് ക്ലീനിംഗ് അല്ലെങ്കില്‍ ഫ്ലെയിം ക്ലീനിംഗ് ചെയ്ത് പ്രതലത്തില്‍ നിന്ന് ഓയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യണം. എന്നാൽ പെയിന്‍റ് സിസ്റ്റം ശുപാര്‍ശ ചെയ്യുകയോ പ്രയോഗിക്കുകയോ ചെയ്യും മുന്‍പ് അത്തരം ഓയിലി ഫ്ലോര്‍ പരിശോധിക്കണം.

പ്രൈമര്‍ കോട്ട്: പ്രതലത്തില്‍ പൊടി , മണ്ണ്, ഈര്‍പ്പം എന്നിവ ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം തയ്യാറാക്കിയ പ്രതലത്തില്‍ ആദ്യ കോട്ട് ഇപോക്സി പ്രൈമര്‍ പ്രയോഗിക്കുകയും അത് ഉണങ്ങാന്‍ അനുവദിക്കുകയും ചെയ്യുക.

ഇപോക്സി സ്ക്രീഡ് ലെയര്‍: ആദ്യ കോട്ട് ഉണങ്ങിയ ശേഷം നിര്‍ദ്ദേശിച്ച ഫ്ലോര്‍ പെയിന്‍റ് സിസ്റ്റം അനുസരിച്ച് ആവശ്യമായ തിക്നസ്സില്‍ ഇപോക്സി സ്ക്രീഡ് ലെയര്‍ പ്രയോഗിക്കുക.

സോഫ്റ്റ്‌ ഗ്രൈന്‍ഡിംഗ്: കൂടുതല്‍ നല്ല ടോപ്‌ കോട്ട് അല്ലെങ്കില്‍ ഫിനിഷ് ലഭിക്കാനായി മൃദുവായ ലെവലിംഗ് ലഭിക്കാനും ലൂസ് ആയി കിടക്കുന്ന സ്ക്രീഡ് ലെയര്‍ വസ്തുക്കള്‍ നീക്കം ചെയ്യാനും വേണ്ടി ആവശ്യമായ സോഫ്റ്റ്‌ ഗ്രൈന്‍ഡിംഗ് നടപടി ക്രമം പിന്‍ തുടരുക.

സീലര്‍ കോട്ട് അല്ലെങ്കില്‍ ടോപ്‌ കോട്ട്: പ്രതലം സോഫ്റ്റ്‌ ഗ്രൈന്‍ഡിംഗും വൃത്തിയാക്കൽ ചെയ്ത ശേഷം  (ഗ്രൈന്‍ഡിംഗ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പൊടി നീക്കം ചെയ്യുക). നിര്‍ദ്ദിഷ്ട തിക്നസ്സില്‍ സീലര്‍  കോട്ട് അല്ലെങ്കില്‍ ശുപാര്‍ശ ചെയ്ത ഫൈനല്‍ കോട്ട് പ്രയോഗിച്ച് കുറഞ്ഞത് 24 മണിക്കൂര്‍ ഉണങ്ങാന്‍ അനുവദിക്കുക

Write To US - Dev

ഞങ്ങള്‍ക്ക് എഴുതുക

 
1 Start 2 Complete