ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

ട്രെന്‍ഡുകള്‍

നെറോലാക് ഓട്ടോമോട്ടീവ് കോട്ടിംഗ് രംഗത്ത് ഉയര്‍ന്ന തലത്തിലുള്ള നൈപുണ്യവും ഉത്തമമായ സ്പെഷ്യലൈസേഷന്‍ വൈദഗ്ദ്യവും നേടിയിട്ടുണ്ട്. രാസ വസ്തുക്കളും സാങ്കേതിക വിദ്യയും മുതല്‍ പിന്‍ തുടരുന്ന ട്രെന്‍ഡുകള്‍ വരെ ഞങ്ങളുടെ ഉല്‍പന്നങ്ങള്‍  ഈ വ്യവസായത്തിലെ ഏറ്റവും  മികച്ചവയാണ്.

സുപ്പീരിയര്‍ ടെക്നോളജി ഉല്‍പന്നങ്ങള്‍

ഇന്ത്യയില്‍ ആദ്യമായ് 3 കോട്ട്, 1 ബേക്ക് സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ തലമുറ അവതരിപ്പിച്ചത് കാന്‍സായ് നെറോലാക് ആണ്. സോള്‍വെന്‍റ് – ബോണ്‍ 3C-1B  ടോപ്‌ കോട്ട് സിസ്റ്റം ഇന്ത്യയില്‍ 2006  മുതല്‍ തന്നെ ഉപയോഗത്തില്‍ ഉണ്ട്. പിന്നീട് പല പുതിയ പ്രോജക്റ്റുകളും ഈ സിസ്റ്റം അവതരിപ്പിക്കാന്‍ തീരുമാനമെടുത്തു.

ജപ്പാന്‍) ചെറിയ കോംപാക്റ്റ് കാര്‍ നിര്‍മ്മാതാക്കള്‍ VOC കുറയ്ക്കാന്‍ വേണ്ടി 3C-1B (വാട്ടര്‍ ബോണ്‍) കോട്ടിംഗ് അവതരിപ്പിച്ചു. 

നെറോലാക് ഓട്ടോമോട്ടീവ് കോട്ടിംഗ് രംഗത്ത് ഉയര്‍ന്ന തലത്തിലുള്ള നൈപുണ്യവും ഉത്തമമായ സ്പെഷ്യലൈസേഷന്‍ വൈദഗ്ദ്യവും നേടിയിട്ടുണ്ട്. സാമ്പത്തിക ഉത്പന്നങ്ങൾ മുതല്‍ ഉന്നതമായ സാങ്കേതികതകൾ വരെ, ഞങ്ങളുടെ ഉല്‍പന്നങ്ങള്‍  ഈ വ്യവസായത്തിലെ ഏറ്റവും  മികച്ചവയാണ്.

 

സോഫ്റ്റ്‌ ഫീല്‍ കോട്ടിംഗ് 

വളരെ മാറ്റഡ് , നോണ്‍ - റിഫ്ലക്റ്റീവ് ആയ , വെല്‍വെറ്റ്, ലെതര്‍ അല്ലെങ്കില്‍ സില്‍ക്ക് പ്രതീതി നല്‍കുന്ന സോഫ്റ്റ്‌ ഫീല്‍ കോട്ടിംഗ് ഞങ്ങൾ നല്‍കുന്നുണ്ട്.

കാന്‍സായ് നെറോലാക് സോഫ്റ്റ്‌ ഫീല്‍ കോട്ടിംഗ് നിങ്ങളുടെ കോട്ടിംഗ് ആവശ്യം അനുസരിച്ച് വൈവിദ്ധ്യമാര്‍ന്ന ഇനങ്ങള്‍ നല്‍കുന്നു. കണ്‍സ്യൂമര്‍  ഇലക്ട്രോണിക് കോട്ടിംഗിൽ ഞങ്ങളുടെ ഉല്‍പന്നങ്ങളാണ് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കുന്നത്. ഞങ്ങള്‍ ഡിസൈനര്‍, ഉല്‍പാദകര്‍, ആപ്ലിക്കേറ്റര്‍ എന്നിവര്‍ക്ക് ഒരു സമ്പൂര്‍ണ്ണ ഫിനിഷിംഗ് സൊല്യൂഷന്‍ നല്‍കുന്നു. ഞങ്ങള്‍ നല്‍കുന്നത് എന്തെല്ലാമെന്ന് അറിയാന്‍ സൊല്യൂഷന്‍സ് ലിസ്റ്റ് നോക്കുക.

 • കാര്‍ ഡാഷ് ബോര്‍ഡ്
 • ഈടു നില്‍പ്പ്
 • ഇലക്ട്രിക് സ്വിച്ചുകളും സ്വിച്ച് ബോർഡുകളും
 • റിസ്റ്റ് വാച്ച് സ്ട്രാപ്പുകളും പേനകളും
 • സെല്‍ ഫോണുകളും ഐ പോഡുകളും
 • TTV കാബിനറ്റ്‌, റിമോട്ട് കൺട്രോൾ കേയ്സ്
 • കമ്പ്യൂട്ടര്‍ കീ ബോര്‍ഡ്, മൗസ് കേയ്സ്
 • സണ്‍ ഗ്ലാസ്, ക്യാമറ
 • ഓഡിയോ ഘടകങ്ങള്‍
 • ബോട്ടില്‍ അടപ്പുകള്‍

 

കാസ്റ്റിങ്ങിനുള്ള കോട്ടിംഗ് 

കാസ്റ്റിംഗ് നിര്‍മ്മിക്കുന്നത് മൈല്‍ഡ് സ്റ്റീല്‍, അലുമിനിയം, അലോയ് എന്നിവ കൊണ്ടാണ്. ഇവ ഭാരിച്ച ബ്ലോക്കുകള്‍ ആണ്. ഇവ പെയിന്‍റ് ചെയ്യന്നതിനു മുന്‍പ് പ്രതലം തയ്യാറാക്കല്‍ എന്ന നിലയില്‍ ഷോട്ട് ബ്ലാസ്റ്റ് ചെയ്യുന്നു. ഷോട്ട് ബ്ലാസ്റ്റ്  ചെയ്ത ഭാഗങ്ങളിൽ അന്തരീക്ഷ സാഹചര്യങ്ങള്‍ എളുപ്പം ബാധിക്കുന്നവയും വേഗത്തില്‍ ദ്രവിക്കുന്നവയും ആണ്. പ്രതലം സംരക്ഷിക്കാനായി കാസ്റ്റിങ്ങുകള്‍ വ്യത്യസ്ത നിറങ്ങളുള്ള സീലര്‍ കോട്ട് കൊണ്ട് പെയിന്‍റ് ചെയ്യുന്നു. ഇങ്ങനെ പെയിന്‍റ് ചെയ്ത കാസ്റ്റിങ്ങുകള്‍ ട്രാക്റ്റര്‍, ട്രക്ക്‌, മെഷിനറി തുടങ്ങിയ വ്യവസായങ്ങളിലെ അന്തിമ ഉപയോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്നു. ഇവ അന്തിമ ഉപയോഗം അനുസരിച്ച് വീണ്ടും ലോ ബേക്ക് ഇനാമല്‍, PU ടോപ്‌ കോട്ട് തുടങ്ങിയ വിവിധ ഇനം പെയിന്‍റുകള്‍ കൊണ്ട് പെയിന്‍റ് ചെയ്യുന്നു.

 

മറ്റു സാങ്കേതിക വിദ്യകള്‍

 • സൂപ്പര്‍ ഡ്യൂറബിള്‍ മോണോ കോട്ടുകള്‍
 • ഡയറക്ട് ടു മെറ്റല്‍ പെയിന്‍റുകള്‍
 • സൂപ്പര്‍ ഡ്യൂറബിള്‍ ക്ലിയര്‍ കോട്ടുകള്‍
 • ഹൈ സോളിഡ് പെയിന്‍റുകള്‍
 • പേള്‍ ഫിനിഷ് പെയിന്‍റുകള്‍
 • 2C1B / 3C1B സാങ്കേതിക വിദ്യ
 • വാട്ടര്‍ ബേസ്ഡ് പ്രൈമറുകള്‍ / പെയിന്‍റുകള്‍
 • തുരുമ്പ് പ്രതിരോധ പ്രൈമറുകള്‍
 • താപ പ്രതിരോധ പെയിന്‍റുകള്‍
 • വേഗത്തില്‍ ഉണങ്ങുന്ന പെയിന്‍റുകള്‍

SEND US YOUR QUERIES

നിങ്ങളുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക