ഭാഷകള്‍

Buy
X
Get in touch
 
1 Start 2 Complete
X
Get in touch
 
1 Start 2 Complete
Send OTP
സമർപ്പിക്കുക

FAQ വിഭാഗം

വീട് ഏവരുടെയും ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നു.. വീടിനുള്ളിലെ അന്തരീക്ഷം പല രോഗങ്ങള്‍ക്കും അവസ്ഥകള്‍ക്കും കാരണമാകുകയോ വഴിയൊരുക്കുകയോ ചെയ്യാം. വീടുമായി ബന്ധപ്പെട്ട പല സാധാരണ ആരോഗ്യ പ്രശ്നങ്ങളും കുഞ്ഞുങ്ങളെയും പ്രായമായവരെയും സമൂഹത്തെ മൊത്തത്തിൽ പോലും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൊട്ടിയാണ്. അവ നമ്മുടെ, സമൂഹത്തെ മൊത്തത്തില്‍ തന്നെയും അപകടത്തിലാക്കാന്‍ സാദ്ധ്യതയുണ്ട്.

മിക്കവാറും ആളുകള്‍ അധിക സമയവും വീടിനുള്ളില്‍ ആണ് ചെലവഴിക്കുന്നത് എന്നതിനാൽ, ഏറെ ദോഷകരമായ വിഷങ്ങള്‍, അസ്വസ്ഥത ഉളവാക്കുന്ന വസ്തുക്കള്‍, അലര്‍ജിക്ക് കാരണമാകുന്ന പദാര്‍ഥങ്ങള്‍ അങ്ങേയറ്റം ഹാനികരമാകാവുന്ന വാതകങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരുന്നതില്‍ പ്രധാന പങ്ക് വീടുകൾക്ക് തന്നെയാണ്.

VOC എന്നത് സ്ഥിരതയില്ലാത്ത, എളുപ്പത്തില്‍ ബാഷ്പീകരിക്കുന്ന കാര്‍ബണ്‍ അടങ്ങിയ ഒരു സംയുക്തമാണ് ആണ്. അത് വായുവില്‍ കലരുമ്പോള്‍, മറ്റു മൂലകങ്ങളുമായി ചേര്‍ന്ന് ഓസോണ്‍ ഉണ്ടാക്കുന്നു. അത് മലിനീകരണമുണ്ടാക്കുന്നു. ഒപ്പം ശ്വാസ തടസ്സം, തല വേദന, പൊള്ളല്‍, കണ്ണെരിച്ചില്‍, മനം പുരട്ടല്‍ മുതലായ അസുഖങ്ങള്‍ക്കും കാരണമാകുന്നു. ചില ഇനം VOC കള്‍ കാന്‍സര്‍, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവക്ക് കാരണമായേക്കാം എന്നും കരുതപ്പെടുന്നു..

പെയിന്റുകൾ, വാര്‍ണിഷുകൾ, ഗാര്‍ഹിക ക്ലീനിംഗ് ഏജന്‍റുകള്‍, പശ, മഷി, കെട്ടിട നിര്‍മാണ വസ്തുക്കള്‍

VOC ശ്വാസ കോശ രോഗങ്ങള്‍, അലര്‍ജി പ്രശ്നങ്ങള്‍, കണ്ണെരിച്ചില്‍, മൂക്കൊലിപ്പ്, ചെങ്കണ്ണ്‍, ചുമ, തൊണ്ടയില്‍ അസ്വസ്ഥത മുതലായവക്ക് കാരണമാകാം എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇത്ശിശുക്കളുടെ രോഗ പ്രതിരോധ ശേഷിയെ ദോഷകരമായി സ്വാധീനിക്കുന്നു ശിശുവിന്‍റെ ശ്വാസകോശം വികസിച്ചു കൊണ്ടിരിക്കുന്നവയാണ് ആയതിനാൽ അവ മുതിര്‍ന്നവരുടേതിനേക്കാള്‍ ലോലമായിരിക്കും. വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ശ്വാസകോശ ടിഷ്യൂകള്‍ക്ക് കേട് സംഭവിക്കാന്‍ എളുപ്പവും മുതിർന്നാലും അവ പൂര്‍വസ്ഥിതിയിലെത്തുവാൻ സാദ്ധ്യത കുറവുമാണ്.ശിശുവിന്‍റെ ശ്വാസകോശത്തിന്‍റെ മൊത്തം വലിപ്പം അതിനെ രോഗ ബാധകള്‍ക്ക്

എളുപ്പം വഴങ്ങുന്ന സ്വഭാവമുള്ളതാക്കുന്നു. പ്രായപൂര്‍ത്തിയായ ഒരാളുടെ ശ്വാസ കോശത്തിന് ഒരു ചെറിയ മലിനീകരണം മാത്രമായി അനുഭവപ്പെടുന്ന കാര്യം വളര്‍ച്ച പൂര്‍ത്തിയാകാത്ത എടുക്കും. അതിനാല്‍ അവരെ ശ്വസിക്കുന്ന വായുവിന്‍റെ ഗുണ നിലവാരം വലിയ അളവില്‍ സ്വാധീനിക്കും.

ശിശുവിന്‍റെ ശ്വാസകോശത്തിന് ഒരു വലിയ പ്രശ്നം ആയിരിക്കും. അവരുടെ ശ്വാസകോശം ശേഷി കുറഞ്ഞതായതിനാൽ ശിശുക്കള്‍ മണിക്കൂറില്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ തവണ ശ്വാസം

കുട്ടികള്‍ കൂടുതല്‍ സമയവും വീടിനുള്ളില്‍ തന്നെയാണ് ചെലവഴിക്കുന്നത്. അവര്‍ക്ക് ശരീര ശാസ്ത്രപരമായി രോഗബാധയേല്‍ക്കാന്‍ സാദ്ധ്യത കൂടുതലാണ്. കുട്ടികളുടെ ശരീരം മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ പാരിസ്ഥിതിക വിഷങ്ങള്‍ ഉള്ളിലാക്കുന്നു. വളര്‍ന്നു കൊണ്ടിരിക്കുന്ന അവരുടെ അവയവങ്ങള്‍ മാലിന്യങ്ങളുടെ ദോഷഫലങ്ങള്‍ക്ക് വേഗത്തില്‍ വഴങ്ങുന്നു. കുട്ടികൾ സ്വാഭാവികമായി നിലത്ത് ഇഴയുകയും കളിക്കുകയും ചെയ്യും, അവര്‍ മാലിന്യ വസ്തുക്കള്‍ അടിഞ്ഞു കൂടുന്ന സ്ഥാനങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നു. അവരുടെ കൈകളും വായും തമ്മില്‍ ബന്ധപ്പെടുന്ന സാധാരണ ചേഷ്ടകള്‍ വഴി അത്തരം പദാര്‍ഥങ്ങള്‍ കൂടുതല്‍ അളവില്‍ ഉള്ളിലാകുകയും ചെയ്യും. രക്തത്തില്‍ ഈയത്തിന്‍റെ അളവ് വര്‍ദ്ധിക്കല്‍, ആസ്തമ അത് പോലുള്ള മറ്റു ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് ഇത് മൂലം ബാധിക്കാനിടയുള്ള മാരകരോഗങ്ങൾ.

പ്രായമായവരില്‍ ശ്വാസകോശ പ്രവര്‍ത്തനത്തെ VOC കാര്യമായി ബാധിക്കും. ഇത് പ്രായപൂര്‍ത്തി ആയവരില്‍ ശ്വാസകോശ, ഹൃദയ രോഗങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശ പ്രവര്‍ത്തനം മോശമാകുന്നത് മൂലം ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് ഉണ്ടാകാം.

VOC എല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ട പ്രധാനപ്പെട്ട കാലയളവാണ് ഗർഭകാലം. VOC സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്നങ്ങളും അത് വഴി പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുകയും പിന്നീട് ഗര്‍ഭ കാലത്ത് രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കാൻ കാരണമാകുകയും ചെയ്യും.

ഗാഡത കൂടിയ വിധത്തിലുള്ള VOC സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യുല്‍പാദന ശേഷിക്കുറവിന് കാരണമാകാം. ഡ്രൈ ക്ലീനിംഗ് സോള്വെന്‍റ് ആയ പെര്‍ക്ലോറോഎത്തിലീന്‍ മുലപ്പാലില്‍ കടക്കാനും അങ്ങനെ ശിശുവിനെ ബാധിക്കാനും ഇടയുണ്ട്.

ഗാഡത കൂടിയ വിധത്തിലുള്ള VOC എല്‍ക്കുന്നതിന്‍റെ ഫലമായി ഗര്‍ഭഛിദ്രം, നവജാത ശിശുവിന് ഭാരക്കുറവ്, ജനന വൈകല്യങ്ങൾ, വളര്‍ച്ചാ വൈകല്യങ്ങള്‍, കുട്ടികളില്‍ ഉയര്‍ന്ന ക്യാന്‍സര്‍ സാദ്ധ്യത എന്നിവ സംഭവിക്കാം.

നല്ല വായു സഞ്ചാരം ഉറപ്പാക്കുക. ഈര്‍പ്പം, വെള്ളം എന്നിവ മൂലമുണ്ടാകുന്ന കേട്പാടുകൾ നിയന്ത്രിക്കുക, ജ്വലന ഉപകരണങ്ങള്‍ക്ക് ശരിയായ വായു സഞ്ചാരം നല്‍കുക. വിഷങ്ങള്‍ എല്‍ക്കുന്നത് ഒഴിവാക്കാനുള്ള പ്രാഥമിക പ്രവൃത്തികള്‍ പിന്‍തുടരുക. മിക്കവാറും കേസുകളില്‍, വീടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും നവീകരണ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ അശ്രദ്ധ മൂലം സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനും പരിപാലന രീതികളില്‍ ലഘുവായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ചില കേസുകളില്‍ ഒരു ആരോഗ്യകരമായ ഭവനം സൃഷ്ടിക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കുവാന്‍ ചിലവ് കുറഞ്ഞ ചില പരിഷ്കരണങ്ങള്‍ കൊണ്ട് സാദ്ധ്യമാകും. ഉദാഹരണത്തിന്, എല്ലാ കുളിമുറികള്‍ക്കും അടുക്കളയ്ക്കും ഈര്‍പ്പം ഇല്ലാതാക്കാനും ഹ്യൂമിഡിറ്റി കുറയ്ക്കാനും വേണ്ടി പുറത്തേക്ക് വായു തള്ളുന്ന എക്സോഹ്സ്റ്റ് ഫാന്‍ ഘടിപ്പിക്കുക. കൂടാതെ, ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാദ്ധ്യതയുടെ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ എന്ന് സമയബന്ധിത പരിശോധന നടത്തുന്നത് നല്ല കാര്യമാണ്.

പച്ച സീല്‍ ഉള്ള പെയിന്‍റുകള്‍ കൃത്യമായ പാരിസ്ഥിതിക നിലവാരങ്ങള്‍ പാലിക്കുന്നു എന്ന് ഗാരണ്ടി നല്‍കുന്നു. ഈ പദവി ഉള്ള പെയിന്‍റുകളില്‍ നോണ്‍ ഫ്ലാറ്റ് ഫിനിഷ് ആണെങ്കില്‍ 100 ഗ്രാം /ലിറ്റര്‍ എന്നതില്‍ താഴെയും ഫ്ലാറ്റ് ഫിനിഷ് ഉള്ള പെയിന്‍റുകള്‍ 50 ഗ്രാം / ലിറ്റര്‍ എന്നതില്‍ താഴെയും മാത്രമേ VOC അടങ്ങിയിരിക്കുകയുള്ളൂ. പ്രൈമര്‍, ഫ്ലോര്‍ പെയിന്‍റുകള്‍ എന്നിവയ്ക്കും പച്ച സിഗ്നല്‍ VOC പരിധി 100 ഗ്രാം /ലിറ്റര്‍ ആണ്. എന്നാല്‍ റിഫ്ലക്റ്റീവ് വാള്‍ കോട്ടിങ്ങുകളില്‍ ഇത് 50 ഗ്രാം / ലിറ്റര്‍ എന്നതില്‍ കൂടുതല്‍ ആവരുത്. ഇതിനു പുറമേ, VOC കുറഞ്ഞ പെയിന്‍റുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് VOC സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.

ലാറ്റക്സ് & ഫ്ലാറ്റ് ഫിനിഷ് പെയിന്‍റുകള്‍ഓയില്‍ ബേസും മറ്റെല്ലാ പെയിന്‍റുകളും
VOC കുറഞ്ഞ പെയിന്‍റ്< 250 ഗ്രാം /ലിറ്റര്‍< 380 ഗ്രാം /ലിറ്റര്‍
VOC –രഹിത പെയിന്‍റ് < 5 ഗ്രാം /ലിറ്റര്‍

Write To US - Dev

ഞങ്ങള്‍ക്ക് എഴുതുക

 
1 Start 2 Complete